ഫാ. കോട്ടൂർ ക്വാറന്റീൻ ബ്ലോക്കിൽ ഒറ്റയ്ക്ക്, സി. സെഫി ഭക്ഷണം കഴിക്കാൻ മടി കാട്ടി; മുഴുവൻ നേരം പ്രാർഥനയിൽ ലയിച്ചിരിക്കുന്നു!

Divya John
സിസ്റ്റർ അഭയ കേസിൽ ജീവപര്യന്തം ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ ക്വാറന്റീൻ ബ്ലോക്കിൽ ഒറ്റയ്ക്കും, സി. സെഫി മറ്റൊരിടത്തും. സി. സെഫിയ്‌ക്കൊപ്പം 5 പ്രതികളുണ്ട്. കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലെ 4334ാം നമ്പർ തടവുകാരനാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15ാം നമ്പർ തടവുകാരിയാണ് സി. സെഫി. ജയിലിൽ ഭക്ഷണം കഴിക്കാൻ സി. സെഫി വിമുഖത കാട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവൻ പ്രാർഥനയിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും മറ്റ് ജില്ലയിൽ നിന്ന് വന്നതിനാൽ ഇരുവർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്.ഫാ. തോമസ് കോട്ടൂരിന്റെ കൂറ്റസമ്മതവും അടയ്ക്കാ രാജുവിന്റെ മൊഴിയും നടന്നത് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നു. കൊലപാതകം നടന്ന അന്ന് പുലർച്ചെ മഠത്തിന്റെ അടുക്കളയിൽ വെച്ച് പ്രതികളെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ അഭയ കണ്ടതാണ് അവരെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്. തോമസ് കോട്ടൂർ പ്രോസിക്യൂഷൻ സാക്ഷിയായ കളർകോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണെന്നും അന്തിമവിധിയിൽ സിബിഐ കോടതി വ്യക്തമാക്കുന്നു.

   മാത്രമല്ല സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലമാണ് ഈ കേസിലെ ശക്തമായ മറ്റൊരു തെളിവായി കോടതി കാണുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്പിയായ കെടി മൈക്കിളിനെതിരെ നടപടി വേണമെന്നും വിധിന്യായത്തിൽ സിബിഐ കോടതി വ്യക്തമാക്കി. നിർണായക തെളിവുകൾ നശിപ്പിച്ച കെടി മൈക്കിളിനെതിരെ പോലീസ് മേധാവി ആവശ്യമായ നടപടിയെടുക്കണമെന്നും സിബിഐ കോടതി വിധിന്യായത്തിൽ ആവശ്യപ്പെടുന്നുണ്ട്. കേസിൽ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റർ സെഫിയ്ക്ക് ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണം. അതിക്രമിച്ച് കയറിയതിന് ഫാ. കോട്ടൂർ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി പറഞ്ഞത് ഈ കേസിൽ എന്നതും ഒരു പ്രധാന കാര്യമാണ്.

അഭയ മരിച്ച ദിവസം ചിത്രങ്ങൾ പകർത്തിയ വർഗ്ഗീസ് ചാക്കോയാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരുന്നു. പോലീസിന് വേണ്ടി ഫോട്ടോ എടുത്തതിൽ പോലും ചില കൃത്രിമങ്ങൾ നടന്നതായാണ് ഇപ്പോൾ വ്യക്തമാകുന്നത്. ആദ്യം പകർത്തിയ നാല് നിർണായക ചിത്രങ്ങൾ സിബിഐക്ക് ലഭിച്ചിട്ടില്ലെന്നാണ് സാക്ഷി പറഞ്ഞിരിക്കുന്നത്.പോലീസിന് വേണ്ടി 10 ഫോട്ടോകളാണ് പകർത്തിയത്. അതിൽ ആറ് ഫോട്ടോകൾ മാത്രമാണ് സിബിക്ക് ലഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട അഭയയുടെ പ്രധാനപ്പെട്ട നാല് ചിത്രങ്ങളാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. ഒപ്പം താൻ ചെല്ലുമ്പോൾ വസ്ത്രങ്ങൾ ഒന്നുമില്ലാതെ പുൽപ്പായയിൽ കിടത്തിയ രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. 

നിയമം അനുസരിച്ച് ഫോട്ടോഗ്രാഫർ എത്തിയതിന് ശേഷം മാത്രമേ വസ്ത്രങ്ങൾ മാറുവാൻ പാടൊള്ളു. അതിവിടെ നടന്നില്ലെന്നാണ് ഫോട്ടോഗ്രാഫർ ആരോപിക്കുന്നത്. ചിത്രങ്ങൾ തന്റെ സ്റ്റുഡിയോയിൽ എത്തി പോലീസ് തന്നെ കൈപ്പറ്റുകയായിരുന്നുവെന്നും വർഗ്ഗീസ് ചാക്കോ ആരോപിക്കുന്നു. സിബിഐയുടെ പക്കൽ ഈ ചിത്രങ്ങൾ എത്തിയിട്ടില്ല. എന്നാൽ ആരുടെ പക്കൽ നിന്നുമാണ് അത് നഷ്ടപ്പെട്ട് പോയിരിക്കുന്നത് എന്ന് വ്യക്തമല്ലെന്നും വർഗ്ഗീസ് ചാക്കോ പറഞ്ഞു. അഭയാ കേസിലെ ഏഴാം സാക്ഷിയാണ് ഫോട്ടോഗ്രാഫർ വർഗ്ഗീസ് ചാക്കോ.

Find Out More:

Related Articles: