തിരുവനന്തപുരത്തെ പ്രായം കുറഞ്ഞ മേയർ; മേയർ ആര്യ!

Divya John
തിരുവനന്തപുരത്തെ പ്രായം കുറഞ്ഞ മേയർ ആണ് ആര്യ! മുടവൻമുഗൾ വാർഡിൽ നിന്നുമാണ് ആര്യ വിജയിച്ചത്. ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്. നിലവിൽ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.തിരുവനന്തപുരം കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു. യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശിച്ചത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.ആൾ സെയ്ന്റ്സ് കോളേജിൽ ബിഎസ്സി ഗണിത ശാസ്ത്രം രണ്ടാം വർഷ വിദ്യാർഥി കൂടിയാണ് ആര്യ. 



  ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടമാണ് ആര്യയ്ക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. 21 വയസ്സാണ് ആര്യയുടെ പ്രായം. പേരൂർക്കട വാർഡിൽ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയർന്നു കേട്ടത്. വഞ്ചിയൂരിൽ നിന്നുള്ള ഗായത്രി ബാബുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയിൽ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.  അതേസമയം ഈയിടയ്ക്കു ആണ് സിപിഎമ്മിന്റെ യുവ നേതാവ് ബിജു അന്തരിച്ചത്.  ഒക്‌ടോബർ 21നാണ് കൊവിഡ്‌ സ്ഥിരീകരിക്കുന്നത്.


കൊവിഡ്‌ ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്.യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു. 43 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വങ്ങളിൽ ശ്രദ്ധനേടിയ ബിജു പാർലമെന്ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്. 



  ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് യുവജനക്ഷേമ ബോർഡിലും പി ബിജു ശ്രദ്ധ നേടി.സിപിഎം തിരുവനന്തപും ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായിരിക്കെയുള്ള ബിജുവിന്റെ വിയോഗം സുഹൃത്തുക്കളെയും പാർട്ടി പ്രവർത്തകരെയും ഞെട്ടിച്ചു. സമരങ്ങളിലെ തീപ്പൊരി നേതാവ് മാധ്യമ ചർച്ചകളിൽ എന്നും സൗമ്യസാന്നിദ്ധ്യമായിരുന്നു. ഏതു പ്രതിസന്ധിയിലും പാർട്ടിക്ക് മുന്നിൽ നിർത്താൻ കഴിയുന്ന യുവനേതാവാണ് അകാലത്തിലെ വിടവാങ്ങിയതെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.

Find Out More:

Related Articles: