തൊഴിൽ ലിംഗ വിവേചനം: ഗൂഗിൾ നൽകേണ്ടത് 18.96 കോടി രൂപ!

Divya John
തൊഴിൽ ലിംഗ വിവേചനം: ഗൂഗിൾ നൽകേണ്ടത് 18.96 കോടി രൂപ! ഗൂഗിൾ ആഗോള ടെക്ക് കമ്പനി ഗൂഗിൾ ഒടുവിൽ വനിതാ എൻജിനിയർമാർക്ക് നഷ്ട പരിഹാരം നൽകാൻ ഒരുങ്ങുകയാണ്. 5,500 ഓളം ജീവനക്കാർക്കാണ് ഇതിൻെറ പ്രയോജനം ലഭിയ്ക്കുക. വനിതാ ജീവനക്കാരോടും കാലിഫോർണിയയിലെയും വാഷിങ്ടണിലെയും ഏഷ്യൻ വംശജരോടും വിവേചനം കാണിച്ചു എന്നതാണ് പഴയ പരാതിയിലാണ് ഒത്തു തീർപ്പിന് ഗൂഗിൾ തയ്യാറാകുന്നത്. നാലു വർഷം പഴക്കമുള്ള കേസിനാണ് ഇതോടെ വിരാമാകുന്നത്. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ, സമാന സ്ഥാനങ്ങളിലുള്ള പുരുഷന്മാരേക്കാൾ കുറഞ്ഞ ശമ്പളമാണ് വനിതാ എഞ്ചിനീയർമാർക്ക് ഗൂഗിൾ നൽകിയതെന്നായിരുന്നു ആരോപണം. 

ഇതുവരെ ഗൂഗിൾ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു.ഗൂഗിളിനുള്ളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾക്കും അശാന്തിയ്ക്കുമെതിരെ കഴിഞ്ഞ മാസം നൂറുകണക്കിന് ജീവനക്കാർ ചേർന്ന് തൊഴിലാളി യൂണിയൻ രൂപീകരിച്ചതിന് തൊട്ടു പിന്നാലെയാണ് ഒത്തു തീർപ്പിന് തയ്യാറായി കമ്പനി എത്തുന്നത്. ഗൂഗിളിൽ എഞ്ചിനീയറിംഗ് ജോലികൾക്കായി അപേക്ഷിച്ച 1,700 ൽ അധികം സ്ത്രീകൾക്കും ഏഷ്യക്കാർക്കും 1.23 ദശലക്ഷം യുഎസ് ഡോളർ നീക്കിവച്ചിട്ടുണ്ട്.

 ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഞ്ച് വർഷത്തേക്ക് പ്രതിവർഷം 250,000 യുഎസ് ഡോളർ സംഭാവന നൽകാനും ലേബർ കോർട്ട് ഉത്തരവ് ഇട്ടിട്ടുണ്ട്. എങ്കിലും പുരുഷ-വനിതാ ജീവനക്കാരുടെ ശമ്പളത്തിലെ അസമത്വം പരിഹരിക്കുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ ആഭ്യന്തര ഓഡിറ്റ് നടത്തിയതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് ലേബർ വകുപ്പ് ആണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഗൂഗിളിൻെറ 2,500 ലേറെ വനിതാ എഞ്ചിനീയർമാർക്ക് 1.35 ദശലക്ഷം യുഎസ് ഡോളർ വീതമാണ് നൽകുന്നത്. തൊഴിൽ വിവേചനത്തിനെതിരായ പരാതിയിൽ ഒത്തു തീർപ്പുമായി ഗൂഗിൾ ഇതോടെ രംഗത്ത് എത്തിയിരിക്കുകയാണ്.

 
വനിതാ എൻജിനിയർമാർക്കും ഏഷ്യക്കാർക്കും കുറഞ്ഞ ശമ്പളം നൽകി എന്നാണ് പരാതി.  വിഷയത്തിൽ ഇടപെട്ടത് യുഎസ് ലേബർ ഡിപ്പാർട്ട്മെൻറ്. 5,500 ഓളം ജീവനക്കാർക്കാണ് ഇതിൻെറ പ്രയോജനം ലഭിയ്ക്കുക. വനിതാ ജീവനക്കാരോടും കാലിഫോർണിയയിലെയും വാഷിങ്ടണിലെയും ഏഷ്യൻ വംശജരോടും വിവേചനം കാണിച്ചു എന്നതാണ് പഴയ പരാതിയിലാണ് ഒത്തു തീർപ്പിന് ഗൂഗിൾ തയ്യാറാകുന്നത്. വനിതാ എഞ്ചിനിയർമാർക്ക് പുരുഷൻമാരേക്കാൾ കുറഞ്ഞ ശമ്പളം, ഏഷ്യക്കാരോട് വിവേചനം. 

Find Out More:

Related Articles: