ഗ്ലാമറുള്ള ആൾക്കാരെ കണ്ടാൽ ബോധം കെടും, ഇതൊരു അസുഖമാണോ?
ഈ അവസ്ഥ അപൂർവമാണെങ്കിലും സാധാരണയായി ഇത് നാർക്കോലെപ്സിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മെയിൽഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. വെറും രണ്ട് മിനിറ്റ് മതിയത്രെ കാറ്റാപ്ലെക്സി എന്ന് പേരുള്ള ഈ അവസ്ഥ പിടിപെട്ടാൽ ബോധക്ഷയം സംഭവിക്കാൻ. അസുഖങ്ങൾ എന്ന് പറയുമ്പോൾ ഒരു പക്ഷെ നമ്മുടെ മനസ്സിൽ വരുന്ന ഒന്നാവും ജലദോഷം, പനി, തലവേദന എന്നൊക്കെ. ചെഷയർ സ്വദേശിയായ തനിക്ക് പ്രതിദിനം കുറഞ്ഞത് അഞ്ച് തവണയെങ്കിലും കാറ്റാപ്ലെക്സി ആക്രമണമുണ്ടാകാറുണ്ട് എന്ന് കിർസ്റ്റി ബ്രൗൺ വ്യക്തമാക്കുന്നു. ചില ദിവസങ്ങളിൽ ഇത് 50 തവണയൊക്കെ സംഭവിക്കാം.
സാധാരണ ഗതിയിൽ ഭംഗിയുണ്ട് എന്ന് തോന്നുന്ന ഒരാളെ കാണുമ്പോൾ ആണ് ഈ പ്രശ്നം രൂക്ഷമാവുക. പെട്ടന്നുള്ള ബോധക്ഷയത്തിൽ പരിക്ക് പറ്റാൻ സാധ്യതയുള്ളതിനാൽ പലപ്പോഴും വീടിനു പുറത്തിറങ്ങുമ്പോൾ താൻ കണ്ണ് താഴ്ത്തിയാണ് നടക്കാറ് എന്നും ആരുടെയും മുഖത്ത് നോക്കാൻ ശ്രമിക്കാറില്ല എന്നും ബ്രൗൺ വ്യക്തമാക്കുന്നു. ഭംഗിയുള്ള ഒരാളെ കണ്ടപ്പോൾ തന്നെ എന്റെ കാലുകൾ കുഴയാണ് തുടങ്ങി, വീഴ്ത്തിരിക്കാൻ കൂടെയുള്ള എന്റെ കസിന്റെ കയ്യിൽ കയറിപ്പിടിച്ചു ഞാൻ" കിർസ്റ്റി പറഞ്ഞു.
ഈ അവസ്ഥ തന്റെ ഉറക്കത്തിന്റെ ദൈർഘ്യം വളരെ കുറയ്ക്കുകയും പലപ്പോഴും താൻ ക്ഷീണിതനാണെന്ന് കിർസ്റ്റി പറഞ്ഞു. പകൽ അല്ലെങ്കിൽ രാത്രിയിലെ ഏത് സമയത്തും കാറ്റാപ്ലെക്സി പ്രശ്നം വരാമെന്ന് ബ്രൗൺ കൂട്ടിച്ചേർക്കുന്നു."ഇത് വളരെ നാണക്കേടാണ് ഈ അവസ്ഥ. ഞാൻ ഒരിക്കൽ ഷോപ്പിംഗിന് പോയി. ഭംഗിയുള്ള ഒരാളെ കണ്ടപ്പോൾ തന്നെ എന്റെ കാലുകൾ കുഴയാണ് തുടങ്ങി,കോപവും ചിരിയുമാണ് കാറ്റാപ്ലെക്സി പ്രശ്നമുണ്ടാകുന്നതിന് പ്രേരണയെന്ന് ഇപ്പോൾ ബ്രൗൺ കണ്ടെത്തി. ഇതോടെ എങ്ങനെ ഈ പ്രശ്നത്തിൽ നിന്നും രക്ഷ നേടാം എന്ന ചിന്തയിലാണ് ബ്രൗൺ.