അഫ്താബ് ഫ്രിഡ്ജ് വാങ്ങിയത് ശ്രദ്ധയുടെ ഫോൺ നമ്പർ ഉപയോഗിച്ച്! ഈ വർഷം മെയ് മാസം 20 നാണ് 26 കാരിയായ ശ്രദ്ധയെ 28 കാരനായ അഫ്താബ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് പല ദിവസങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. മകളെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും അഫ്താബ് അറസ്റ്റിലാകുന്നതും. ഡൽഹിയിലെ ഛത്താർപൂരിലുള്ള വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. മുംബൈയിൽ നിന്നാണ് ഇരുവരും താമസത്തിന് എത്തിയത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വഴക്ക് ആകുകയും അഫ്താബ് ശ്രദ്ധയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
ഞായറാഴ്ച നടന്ന തെളിവെടുപ്പിൽ ശ്രദ്ധയുടെ തല ഭാഗം ഉപേക്ഷിച്ചെന്നു പ്രതി മൊഴി നൽകിയ കുളത്തിലും ഡൽഹി പോലീസ് പരിശോധന നടത്തി. കുളത്തിലെ വെള്ളം വറ്റിച്ചും മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയുമാണ് പരിശോധന നടത്തിയത്. ഫൊറൻസിക് തെളിവു ശേഖരണത്തിൻ്റെ ഭാഗമായി ഛത്താർപൂരിൽ അഫ്താബ് താമസിച്ചിരുന്ന വീട്ടിലും പരിശോധന നടത്തി. അതേസമയം അഫ്താബിനെ ഈ ആഴ്ച തന്നെ നാർക്കോ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുസംബന്ധിച്ച് മെട്രോപൊളിറ്റൻ മജിസ്ടേറ്റ് ഡൽഹി പോലീസിന് അനുമതി നൽകി. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെയാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. അതേസമയം ഇന്ന് നടന്ന തെളിവെടുപ്പിൽ ശ്രദ്ധയുടേതെന്ന കരുതുന്ന കൂടുതൽ ശരീരഭാഗങ്ങൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം നടന്ന തെളിവെടുപ്പിൽ ശ്രദ്ധയുടേതെന്നു കരുതുന്ന തലയോട്ടി, താടിയെല്ല്, അസ്ഥിക്കഷ്ണങ്ങൾ തുടങ്ങിയവ ലഭിച്ചിരുന്നു. എല്ലാ ശരീരഭാഗങ്ങളും ഒരേ സ്ഥലത്തുനിന്നാണ് ലഭിച്ചത്. പ്രാഥമിക പരിശോധനയിൽ ഇവയെല്ലാം മനുഷ്യൻ്റേതാണെന്നാണ് നിഗമനം. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭ്യമായ ശേഷമേ ശരീരഭാഗങ്ങൾ ശ്രദ്ധയുടേതാണോയെന്നു സ്ഥിരീകരിക്കാനാകൂ.ഡൽഹിയിൽ ലിവിങ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്(Shraddha Murder Case).
കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനായി പ്രതി അഫ്താബ് അമീൻ പൂനവാല ഫ്രിഡ്ജ് വാങ്ങിയത് ശ്രദ്ധയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തി. ഡൽഹിയിലെ ഛത്താർപൂരിലുള്ള ഇലക്ട്രോണിക്സ് കടയിൽ നിന്നാണ് 300 ലിറ്ററിൻ്റെ ഫ്രിഡ്ജ് വാങ്ങിയത്. കടയിലെ ജീവനക്കാരനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കടയിൽ എത്തിയ അഫ്താബ് മിനിറ്റുകൾക്കകം ഫ്രിഡ്ജ് വാങ്ങി മടങ്ങുകയായിരുന്നുവെന്ന് ജീവനക്കാരൻ മൊഴി നൽകി.