സോഷ്യൽ മീഡിയയിൽ വൈറലായ താരം തെന്നൽ
പക്ഷേ തെന്നലും കുടുംബവും ബെംഗലുരുവിലായിരുന്നു. അടുത്തിടെയാണ് സ്വന്തം നാടായ തലശ്ശേരിയിലെത്തിയത്. അപ്പോഴാണ് ഈ ഡാൻസ് കവർ ചെയ്യാനുള്ള ഐഡിയ വന്നത്, കിഷോറിന്‍റെ വാക്കുകള്‍. തെന്നലിന്‍റെ ടിക് ടോക് വീഡിയോകള്‍ കണ്ടപ്പോള്‍ മുതൽ തെന്നലിനെ അഭിനയിപ്പിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കിഷോര്‍ പറയുന്നു. അതേസമയം നമ്മള്‍ എന്ത് പറയുന്നുവോ അതുപോലെയെന്നല്ല അതുക്കും മേലെയാണ് തെന്നൽ അഭിനയിച്ചത്, വെഡ്ഡിങ് വീഡിയോകള്‍ ചെയ്തിട്ടുള്ള ഞാൻ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് ആദ്യമായാണ്, അത് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു, വടകരയിൽ മെൽബൺ വെഡ്ഡിങ് സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫറും എഡിറ്ററുമായ കിഷോര്‍ പറയുന്നു. തെന്നലിന്‍റെ ആന്‍റി അനശ്വരയും ഞാനും ഒരുമിച്ച് പഠിച്ചവരാണ്.
അനശ്വരയാണ് ഡാൻസിന്‍റെ സ്റ്റെപ്പുകള്‍ തെന്നലിന് പറഞ്ഞുകൊടുത്തത്. സിനിമ അഭിനയം ഒത്തിരി ഇഷ്ടമാണ്. ടൊവിനോ ചേട്ടനൊപ്പം ഫോറൻസികിൽ അഭിനയിച്ചപ്പോള്‍ മസിലൊക്കെ കണ്ട് പേടിയായിരുന്നു.സിനിമയിലെ വെള്ളരിപ്രാവ് പാട്ട് അതിലേറെ ഇഷ്ടപ്പെട്ടു, അങ്ങനെയാണ് ഈ ഡാൻസ് കളിച്ചത്. ഇനി മിന്നൽ മുരളി, സൂപ്പര്‍ ഹീറോ, ലളിതം സുന്ദരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൊറോണ കാരണം ആ സിനിമകളൊക്കെ പകുതി വെച്ച് ഷൂട്ടിംഗ് നിന്നിരിക്കുകയാണ്, തെന്നൽ പറഞ്ഞു.
പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടുകാരാണ്, ഒരുമിച്ച് ലൂഡോയൊക്കെ കളിക്കുമെന്നും തെന്നൽ കൂട്ടിച്ചേര്‍ത്തു.ടിക് ടോകിലൂടെ ശ്രദ്ധിക്കപ്പെട്ടതിനാൽ അതിലെ പേരിട്ട് കുട്ടിതെന്നലെന്ന് തന്നെ എല്ലാവരും വിളിക്കുകയായിരുന്നുവെന്ന് തെന്നൽ അഭിലാഷ് പറഞ്ഞു. ആന്‍റിയും അമ്മയുമാണ് തനിക്കേറെ പിന്തുണ നൽകുന്നത്. പക്ഷേ ഇപ്പോള്‍ തെന്നലാന്‍റി എന്നാണ് വിളിക്കുന്നതെന്നും തെന്നൽ പറഞ്ഞു. സൂഫിയും സുജാതയും സിനിമ കണ്ട് ഏറെ ഇഷ്ടപ്പെട്ടു.മഞ്ജു ചേച്ചിയുടെ കൂടെ ലളിതം സുന്ദരം എന്ന സിനിമയിൽ അഭിനയിച്ചു. ആദ്യമൊക്കെ മഞ്ജുവാന്‍റി എന്ന തെന്നലേ എന്നാണ് വിളിച്ചത്.